Prathishtadinam 2025
- Muthappan.in
- 2 days ago
- 1 min read
വടവള്ളി മുത്തപ്പൻ മടപ്പുര പതിനൊന്നാം പ്രതിഷ്ഠാദിന മഹോത്സവം മെയ് 27,28,29 തിയ്യതികളിൽ.
ചൊവ്വാഴ്ച 27ന് വൈകീട്ട് ആചാര്യ വരണം, പ്രാസാദ ശുദ്ധി, ഭാഗവതി സേവ,
ബുധനാഴ്ച 28 ന്ന് കാലത്ത് മഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശ പൂജ, ഉച്ച പൂജ എന്നീ വൈദിക ചടങ്ങുകളും, വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഭക്തന്മാർക്ക് ദർശനം, കലിക്ക പാട്ട്, കലശം എഴുനെള്ളിക്കലും
വ്യാഴാഴ്ച 29ന്ന് കാലത്ത് 6 മണിക്ക് തിരുവപ്പന മുത്തപ്പൻ പുറപ്പാടും, ഭക്തർക്ക് ദർശനവും ഉണ്ടായിരിക്കും.
മെയ് 28 ബുധനാഴ്ച, പ്രതിഷ്ടാദിന ദിവസം 7.30 തൊട്ടു 11.30 വരെ പറയെടുക്കൽ, ഉച്ചക്ക് മഹാ അന്നദാനം, ചൊവ്വാഴ്ച 27 വൈകീട്ട് 6.30 ന്ന് തപസ്യാമൃതം ജ്യോതി ഹരിഹരനും സംഘത്തിന്റെ നൃത്ത പരിപാടികളും ഉണ്ടായിരിക്കും.
പ്രതിഷ്ടാദിനത്തോട് അനുബന്ധിച്ച് മുത്തപ്പന്റെ സന്തത സാഹചാരിയായ ഉചിഷ്ട ഭൈരവൻ (നായ ) വെങ്കല പ്രതിമ അനശ്ചാദനം 28 ന് കാലത്ത് 10 ന്നും 10.30 ക്കും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ നിർവഹിക്കുന്നതാണ്.




Commentaires